പഞ്ചായത്ത്

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മധ്യനിര സ്ഥാപനമാണ് ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും തമ്മിൽ ഏകോപനം ഉറപ്പാക്കുകയും വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ദൗത്യം. ഗ്രാമീണ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു.

സി ബാലൻ

പ്രസിഡൻ്റ്

ഉഷ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജി രാജേഷ് ബാബു

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ഷമീർ എ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുഗന്ധിനി കെ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

മജീദ് എൻ എ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കാറഡുക്ക, കുറ്റിക്കോൽ, ബേഡഡുക്ക, മുളിയാർ, കുമ്പഡാജെ, മുളിയാർ, ദേലംപാടി എന്നീ 7 ഗ്രാമപഞ്ചായത്തുകൾ ചേർന്നതും വനമേഖലകൾ കൂടി ഉൾപ്പെട്ടതുമായ ഭൂപ്രദേശമാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റേത്. പയസ്വിനി, വാവടുക്കം, കരിച്ചേരി എന്നീ 3 പുഴകൾ ഈ പ്രദേശത്ത്ക്കൂടി ഒഴുകുന്നത്. മലനാടും, ഇടനാടും ഇടകലർന്ന ഭൂപ്രകൃതിയുള്ള് കിഴക്കൻ പ്രദേശം കർണ്ണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു. 372.4 ചതുരശ്ര കി.മീ വിസ്തൃതി യുള്ള ഭൂപ്രകൃതിയിൽ കൂടുതലും പ്രദേശവും കരിങ്കൽ മണ്ണ് നിറഞ്ഞതാണ്. കുമ്പഡാജെ, ബെള്ളൂർ, കാറഡുക്ക, മുളിയാർ എന്നീ ഗ്രാമപഞ്ചായത്തുകൾ പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുവണ്ടി, റബ്ബർ തോട്ടങ്ങൾ എന്നിവ ഉൾപ്പെട്ട പ്രദേശങ്ങൾ കൂടിയാണ്. എൻഡോസൾഫാൻ കീടനാശിനിയുടെ ഉപയോഗം ഈ മേഖലയിലെ പരിസ്ഥിതിയെ വളരെ അധികം ദോഷകരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. കൃഷിക്കും വീട്ടാവശ്യങ്ങൾക്കും ഭൂഗർഭജലത്തിന്റെ അമിതമായ ഉപയോഗം കണ്ടുവരുന്നതിനാൽ ഭൂഗർഭജലനിരക്ക് വളരെയധികം താഴ്ച നിലയിലാണ് പ്രദേശം. പരമ്പരാഗത ജലസ്രോതസ്സുകളായ സുരങ്കങ്ങളും കുളങ്ങളും ധാരാളമായിട്ടുള്ള പ്രദേശം കൂടിയാണിത്. കാവുകളും കാവുകളിസ്ഥാനമാക്കിയുള്ള ആചാരനുഷ്ഠാനങ്ങളും നിലനിന്നു പോരുന്ന,...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ഉത്തര കേരളത്തിലെ ഭാഷാസംഗമ ഭൂമിയിൽ അതീവ പിന്നോക്കാവസ്ഥയിൽ കഴിയുന്ന ഒരു ജനാവലിയുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമാക്കി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുംബഡാജെ, ബെള്ളൂർ എന്നീ രണ്ടു ഗ്രാമ പഞ്ചായത്തുകളും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ബേഡഡുക്ക, ദേലംപാടി,മുളിയാർ, കാറഡുക്ക, കുറ്റിക്കോൽ എന്നീ അഞ്ച് പഞ്ചായത്തുകളും ഉൾപ്പെടെ 7 ഗ്രാമപഞ്ചായത്തുകളും ചേർത്ത് 2010 നവംബർ മാസം 1-ാം തീയതിയാണ് കർമ്മംതൊടി ആസ്ഥാനമായി കാറഡുക്ക ബ്ലോക്ക് ജന്മംകൊണ്ടത്.

കൂടുതൽ വായിക്കുക