ഒറ്റ നോട്ടത്തില്‍

കാറഡുക്ക, കുറ്റിക്കോൽ, ബേഡഡുക്ക, മുളിയാർ, കുമ്പഡാജെ, മുളിയാർ, ദേലംപാടി എന്നീ 7 ഗ്രാമപഞ്ചായത്തുകൾ ചേർന്നതും വനമേഖലകൾ കൂടി ഉൾപ്പെട്ടതുമായ ഭൂപ്രദേശമാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റേത്. പയസ്വിനി, വാവടുക്കം, കരിച്ചേരി എന്നീ 3 പുഴകൾ ഈ പ്രദേശത്ത്ക്കൂടി ഒഴുകുന്നത്. മലനാടും, ഇടനാടും ഇടകലർന്ന ഭൂപ്രകൃതിയുള്ള് കിഴക്കൻ പ്രദേശം കർണ്ണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു. 372.4 ചതുരശ്ര കി.മീ വിസ്തൃതി യുള്ള ഭൂപ്രകൃതിയിൽ കൂടുതലും പ്രദേശവും കരിങ്കൽ മണ്ണ് നിറഞ്ഞതാണ്. കുമ്പഡാജെ, ബെള്ളൂർ, കാറഡുക്ക, മുളിയാർ എന്നീ ഗ്രാമപഞ്ചായത്തുകൾ പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുവണ്ടി, റബ്ബർ തോട്ടങ്ങൾ എന്നിവ ഉൾപ്പെട്ട പ്രദേശങ്ങൾ കൂടിയാണ്. എൻഡോസൾഫാൻ കീടനാശിനിയുടെ ഉപയോഗം ഈ മേഖലയിലെ പരിസ്ഥിതിയെ വളരെ അധികം ദോഷകരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. കൃഷിക്കും വീട്ടാവശ്യങ്ങൾക്കും ഭൂഗർഭജലത്തിന്റെ അമിതമായ ഉപയോഗം കണ്ടുവരുന്നതിനാൽ ഭൂഗർഭജലനിരക്ക് വളരെയധികം താഴ്ച നിലയിലാണ് പ്രദേശം. പരമ്പരാഗത ജലസ്രോതസ്സുകളായ സുരങ്കങ്ങളും കുളങ്ങളും ധാരാളമായിട്ടുള്ള പ്രദേശം കൂടിയാണിത്. കാവുകളും കാവുകളിസ്ഥാനമാക്കിയുള്ള ആചാരനുഷ്ഠാനങ്ങളും നിലനിന്നു പോരുന്ന, പരിസ്ഥിതിയും മനുഷ്യനും ഇഴചേർന്ന് ജീവിക്കുന്ന ജനവിഭാഗമാണ് ഇവിടെയധികവും. കാർഷിക ഉത്പാദന മേഖലയിൽ നെല്ല്, വാഴ, തെങ്ങ്, കമുക് തുടങ്ങിയ വിളകൾക്ക് പുറമെ റബ്ബർ കൃഷിയുടെ കൂടെ പങ്കാളിത്തം ഈ പ്രദേശത്ത് കാണാൻ സാധിക്കുന്നു. 

 

അടിസ്ഥാന വിവരങ്ങൾ

  1. ആസ്ഥാനം : കർമ്മന്തൊടി, കാറഡുക്ക
  2. വിസ്തൃതി : 372.4 ച.കി.മീ
  3. താലൂക്ക് : കാസറഗോഡ്
  4. ജില്ല : കാസറഗോഡ്
  5. പോസ്റ്റ് ആഫീസ് : കാറഡുക്ക
  6. പിൻ നമ്പർ : 671542
  7. ഫോൺ നമ്പർ : 04994 260249
  8. ഇ.മെയിൽ വിലാസം : bdokrda@gmail.com
  9. സ്ഥാപിതം : 01.11.2010
  10. അടുത്ത റെയിൽവേസ്റ്റേഷൻ ദൂരം : 26 കി. മീ.
  11. ജില്ലാ ആസ്ഥാനത്തുനിന്നുള്ള ദൂരം : 20 കി. മീ.
  12. യാത്രാ മാർഗ്ഗം  :  കാസർകോട്- സുള്ള്യ റോഡ്

 

ജനസംഖ്യാ വിവരങ്ങൾ

  1. ജനസംഖ്യ (2011 സെൻസസ്)  : 146883 

    (എ) പുരുഷൻമാർ : 72239

    (ബി) സ്ത്രീകൾ : 74644

  2. ജനസാന്ദ്രത : 394/ച. കി. മീ
  3. സ്ത്രീപുരുഷ അനുപാതം : 1000: 1033
  4. കുടുംബങ്ങൾ : 30525
  5. സാക്ഷരതാ നിരക്ക് : 82%

 

അതിരുകൾ

വടക്ക്  : കാസർകോട്, മഞ്ചേശ്വരം ബ്ലോക്ക് പ്രദേശം

പടിഞ്ഞാറ് : കാസർകോട്, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രദേശം

തെക്ക് : പയസ്വിനി പുഴ, വാവടുക്കം പുഴ, പരപ്പ ബ്ലോക്ക് പ്രദേശം

കിഴക്ക് :  കർണ്ണാടക സംസ്ഥാനം

 

ഗ്രാമപഞ്ചായത്തുകൾ

കാറഡുക്ക് ബ്ലോക്ക് പഞ്ചായത്തിൽ 7 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.

  1. കുമ്പഡാജെ
  2. ബെള്ളൂർ
  3. കാറഡുക്ക
  4. മുളിയാർ
  5. ദേലംപാടി
  6. ബേഡഡുക്ക
  7. കുറ്റിക്കോൽ

 

വില്ലേജുകൾ

ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 15 റവന്യൂ വില്ലേജുകൾ ഉണ്ട്

  1. നെട്ടണിഗെ
  2. ബെള്ളൂർ
  3. കുമ്പഡാജെ
  4. ഉബംഗള
  5. അഡൂർ
  6. ദേലംപാടി
  7. ആദൂർ
  8. കാറഡുക്ക
  9. മുളിയാർ
  10. മുന്നാട്
  11. ബേഡഡുക്ക
  12. കൊളത്തൂർ
  13. കുറ്റിക്കോൽ
  14. കരിവേടകം
  15. ബന്തടുക്ക 

 

ഡിവിഷനുകളും അംഗങ്ങളും

നംഡിവിഷൻഅംഗംഫോൺ നം
1മൗവ്വാർസുധാമ9048268502
2കുംബഡാജെജയാനന്ദ കെ9946386277
3ബെള്ളൂർഉഷ9947606626
4ആദൂർരൂപ പി എ8547274231
5ദേലംപാടിഗോപാല ജി7012736035
6അഡൂർജയലക്ഷ്മി8547211221
7കുറ്റിക്കോൽജി രാജേഷ് ബാബു9447653474
8പടുപ്പ്ഷമീർ എ9495770608
9മുന്നാട്സി ബാലൻ9447551537
10കുണ്ടംകുഴിനിഷ എ പി9746083243
11കൊളത്തൂർപ്രിയ കെ9656953007
12പൊവ്വൽശാന്തിനിദേവി കെ9745158150
13മുളിയാർസുഗന്ധിനി കെ9567910019
14കാറഡുക്കസത്യവതി എസ് ആർ9048280839