കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ഉത്തര കേരളത്തിലെ ഭാഷാസംഗമ ഭൂമിയിൽ അതീവ പിന്നോക്കാവസ്ഥയിൽ കഴിയുന്ന ഒരു ജനാവലിയുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമാക്കി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുംബഡാജെ, ബെള്ളൂർ എന്നീ രണ്ടു ഗ്രാമ പഞ്ചായത്തുകളും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ബേഡഡുക്ക, ദേലംപാടി,മുളിയാർ, കാറഡുക്ക, കുറ്റിക്കോൽ എന്നീ അഞ്ച് പഞ്ചായത്തുകളും ഉൾപ്പെടെ 7 ഗ്രാമപഞ്ചായത്തുകളും ചേർത്ത് 2010 നവംബർ മാസം 1-ാം തീയതിയാണ് കർമ്മംതൊടി ആസ്ഥാനമായി കാറഡുക്ക ബ്ലോക്ക് ജന്മംകൊണ്ടത്. കർണ്ണാടക സംസ്ഥാനത്തോട് അതിർത്തി പങ്കിടുന്ന വിവിധ ഭാഷകൾ ഉപയോഗിക്കുകയും വിവിധ ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്ന ജനതയുടെ കാർഷിക, വ്യാവസായിക, വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തനങ്ങൾക്കും മണ്ണിന്റെ സംസ്കാരവും കാർഷിക അഭിവൃദിയും വർദ്ധിപ്പിക്കുവാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.
2010-ൽ രൂപീകൃതമായ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതിനാൽ വാടക കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിൽ മുള്ളേരിയയിലാണ് പ്രവർത്തിച്ചിരുന്നത്. 2018 ഏപ്രിൽ മാസം 12 തീയ്യതി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് സ്വന്തമായി കെട്ടിടവും ആധുനിക സൗകര്യങ്ങളോട് കൂടിയ ഓഫീസ് സംവിധാനവും നിലവിൽ വരികയും ഈ ഓഫീസ് സമുച്ചയത്തിന്റെ ഉൽഘടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള എഞ്ചിനീയറിംഗ് വിഭാഗം, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ, ശിശു വികസന ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, ക്ഷീര വികസന ഓഫീസ്, വ്യവസായ വികസന ഓഫീസ്, വയോമിത്രം തുടങ്ങിയ ഓഫീസുകൾ ഈ കെട്ടിടത്തിൽ നിലവിൽ പ്രവർത്തിച്ചുവരുന്നു.
ആദ്യ ഭരണസമിതി അംഗങ്ങൾ 2010-2015
1.ശ്രീ. ബി.എം പ്രദീപ്
2.ശ്രീമതി. എം.മിനി
3. ശ്രീ. സി.കെ കുമാരൻ
4. ശ്രീമതി. ഓമന.പി
5. ശ്രീമതി. എ.പി. ഉഷ
6. ശ്രീമതി. എം.ശാന്തകുമാരി
7. ശ്രീ. എം. കുഞ്ഞമ്പു നമ്പ്യാർ
8.ശ്രീ. ചന്ദ്രശേഖരൻ
9. ശ്രീമതി. ഉഷ
10. ശ്രീമതി. രേണുകാദേവി
11. ശ്രീമതി. സുശീല.സി
12. ശ്രീ. ഒ.വി. വിജയൻ
13 ശ്രീ. കെ.എസ്. ലക്ഷ്മണ
രണ്ടാംഭരണസമിതി അംഗങ്ങൾ 2015-2020
1. ശ്രീമതി. ഓമന രാമചന്ദ്രൻ
2. ശ്രീ. സി.കെ കുമാരൻ
3. ശ്രീ. സുന്ദര
4. ശ്രീ. എച്ച്. ശങ്കരൻ
5. ശ്രീമതി. സത്യാവതി
6. ശ്രീമതി. ഉഷ. കെ
7. ശ്രീ. വരിജാക്ഷൻ
8. ശ്രീ. ശ്രീധര. എം
9. ശ്രീ. ഗോപാലൻ.പി.കെ
10. ശ്രീമതി. വത്സല. ജെ
11. ശ്രീമതി. കെ.ടി രാഗിണി
12. ശ്രീമതി. ബിന്ദു ശ്രീധരൻ
13 ശ്രീമതി. ലില്ലി തോമസ്
മൂന്നാം ഭരണസമിതി അംഗങ്ങൾ 2020-2025
1. ശ്രീ. സിജി മാത്യു
2. ശ്രീമതി. കെ. രമണി
3. ശ്രീ. ചനിയ നായ്ക്
4. ശ്രീ. എം. കുഞ്ഞമ്പു നമ്പ്യാർ
5. ശ്രീ. ബി.കെ നാരായണൻ
6. ശ്രീമതി. യശോദ. എൻ
7. ശ്രീമതി. സാവിത്രി ബാലൻ
8. ശ്രീമതി. സവിത. പി
9. ശ്രീ. കൃഷ്ണൻ. ബി
10. ശ്രീമതി. വസന്തി ഗോപാലൻ
11. ശ്രീമതി. സ്‌മിത പ്രിയരജ്ഞൻ
12. ശ്രീ. രവിപ്രസാദ് .എൻ
13 ശ്രീമതി. നളിനി. കെ